പത്തനംതിട്ട ഓണം ഫെസ്റ്റിലെ 16 D ആനിമേഷന്‍ തീയേറ്റര്‍ അത്ഭുതമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഓണം ഫെസ്റ്റിലെ 16 D ആനിമേഷന്‍ തീയേറ്റര്‍ അത്ഭുതമാകുന്നു. സാധാരണയുള്ള 3D , 4D ഷോകളുടെ ഏറ്റവും പുതിയ പതിപ്പാണ്‌ 16 D ആനിമേഷന്‍. കണ്ണിനേയും മനസിനെയും മായാപ്രപഞ്ചത്തിലേക്ക് നയിക്കുന്ന ഈ ഷോ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരു പുത്തന്‍ അനുഭവമാണ്. ദൃശ്യാനുഭവത്തോടൊപ്പം ചലനാനുഭവവും ഈ ഷോയില്‍ ലഭിക്കും. ഇടി, മഴ, മിന്നൽ, കാറ്റ് തുടങ്ങിയ റിയാലിറ്റി അനുഭവങ്ങൾ ഈ ഷോയുടെ പ്രത്യേകതയാണ്. പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്തരമൊരു ഷോ വരുന്നത്. പത്തനംതിട്ട ശബരിമല ഇടത്താവളം ഗ്രൌണ്ടിലാണ് പ്രദര്‍ശനം നടക്കുന്നത്.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകർ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വില്‍പ്പനയും പത്തനംതിട്ട ഓണം ഫെസ്റ്റിലുണ്ട്. സെപ്തംബര്‍ 25 വരെ നടക്കുന്ന പ്രദർശനത്തിൽ ഭക്ഷ്യ – ഗാർഹിക – കരകൗശല ഉൽപ്പന്നങ്ങളുടെയും വൈവിധ്യമാർന്ന ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുളളത്. രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...