വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം , പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം ; പത്തനംതിട്ടയിൽ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പിന്നാലെ നടന്നു വശീകരിച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളുടെ പ്രവൃത്തിയിൽ ഭയന്ന് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ 16കാരിയെ യുവാവ് മര്‍ദ്ദിച്ചതായും പരാതി. ബൈക്കില്‍ കയറ്റിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ശരീരത്ത് കടന്നുപിടിച്ചു. സംഭവത്തില്‍ ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തി. വിവാഹിതനാണെന്ന് മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പെണ്‍കുട്ടിയെ കാണാനായി പ്രതി സ്‌കൂള്‍ പരിസരത്ത് എത്തുന്നത് പതിവായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വെണ്ണിക്കുളത്തേക്ക് കൊണ്ടുപോകാനായി 16കാരിയെ ബൈക്കില്‍ കയറ്റിയത്.

എന്നാല്‍ യാത്രക്കിടെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ഇത് വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇയാളുടെ ഫോണ്‍കോളുകളും കുട്ടി അവഗണിച്ചു. എന്നാല്‍ വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ പ്രതി കാത്തുനിന്നു. ബന്ധത്തില്‍ നിന്ന് പിന്മാറിയ വിവരം ചോദ്യം ചെയ്തു. പിന്നാലെയാണ് കുട്ടിയെ അടിച്ചത്. ഇതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ കേസ് നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിനെ ഭാര്യയുടെ വീടിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

0
പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ...

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി

0
കൊച്ചി: എസ്.എൻ.ഡി.പി ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ...

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക...

0
ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി...

ജാർഖണ്ഡിൽ പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ തുടർന്ന് സഹോദരങ്ങൾ മരിച്ചു

0
രാംഗഡ്: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ, പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ...