രാംഗഡ്: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ, പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ തുടർന്ന് സഹോദരങ്ങൾ മരിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദത്തെയും വിശ്വാസചികിത്സയെയും ആശ്രയിച്ചതിനെത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പനി ബാധിച്ചപ്പോൾ ആശുപത്രിയിൽ പോകാതെ മന്ത്രവാദിയുടെ അടുത്തേക്ക് പോയ 10-ഉം 15-ഉം വയസ്സുള്ള ആൺകുട്ടികളാണ് മരിച്ചത്. ഇവരുടെ അമ്മയെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. കുടുംബത്തിലെ മൂന്ന് പേർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയായിരുന്നു.
എന്നാൽ ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ പോകുന്നതിന് പകരം കുടുംബം ‘ഓജ ഗുണി’ എന്ന മന്ത്രവാദിയുടെ ചികിത്സ തേടുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കുട്ടികളെയും അമ്മയെയും സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരന്മാർ മരണപ്പെടുകയായിരുന്നു.































