ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകട സമയം വിമാനത്തിൻ്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കണ്ടത്തൽ സ്ഥിരീകരിച്ച അന്വേഷണ സംഘം പൈലറ്റിനെതിരെ നടപടിയെടുക്കണമെന്നും നിർദ്ദേശിിച്ചു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചു എന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു. ഓഗസ്റ്റ് നാലിന് പൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് പെട്ടെന്ന് മുന്നൂറടി താഴേക്ക് പതിച്ചത്. വിമാനത്തിൻ്റെ ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ സാങ്കേതിക തകരാറാണ് കാരണമെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിച്ചു.

വിമാനത്തിലെ പൈലറ്റുമാരെ നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റൻ്റെ പ്രാഥമിക ഫലം നോൺ-നെഗറ്റീവ് ആയതിനെ തുടർന്ന് രക്തസാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. അതേസമയം കോ-പൈലറ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. വിമാനത്തിൻ്റെ ക്യാപ്റ്റനെതിരെ ക്യാമ്പിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്ന എഎഐബി റിപ്പോർട്ടിൽ പൈലറ്റിനെതിരെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ തുടർന്ന് സഹോദരങ്ങൾ മരിച്ചു

0
രാംഗഡ്: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ, പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ...

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി

0
കൊച്ചി: എസ്.എൻ.ഡി.പി ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ...

കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് പി. ജയരാജൻ

0
തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി...

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ് ; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ്...

0
ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന്...