ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ദി​വാ​സി​ ബാ​ല​നെ വൈ​ദ്യ​ന്‍റെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

മൂ​ല​മ​റ്റം: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ദി​വാ​സി​ ബാ​ല​നെ വൈ​ദ്യ​ന്‍റെ      വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​റ​ക്ക​ളം തുംബിച്ചി ഈ​ട്ടി​ക്ക​ല്‍ മ​നോ​ജ്-​ഷൈ​ല​ജ ദമ്പതികളുടെ മ​ക​ന്‍ മ​ഹേ​ഷ് (16)​ ആ​ണ് മ​രി​ച്ച​ത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുടയത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്‍റെ വീട്ടിലാണു മഹേഷ് മരിച്ചത്.

പുലര്‍ച്ചെ നാലോടെയായിരുന്നു മരണം. മഹേഷിന്റെ അച്ഛനും അമ്മാവനും ഒപ്പമുണ്ടായിരുന്നു. വൈദ്യര്‍ തന്നെയാണു മരണവിവരം പൊലീസില്‍ അറിയിച്ചത്. മഹേഷ് നാലു മാസം മുന്‍പു വീടിനു സമീപം വീണിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കാലിനും അരക്കെട്ടിന്‍റെ ഭാഗത്തും വേദനയുണ്ടായതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ എക്സ്റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നു.

എന്നാല്‍ എക്‌സ്‌റേ എടുക്കാതെ അമ്മാവന്‍റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടു വൈദ്യന്‍റെ അടുത്തേക്ക് വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണ്ടെത്തുകയായിരുന്നു.

സം​ഭ​വ സ​മ​യം മ​ഹേ​ഷി​ന്‍റെ അ​ച്ഛ​നും അ​മ്മാ​വ​നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. വൈദ്യന്‍ ജ​യിം​സ് ത​ന്നെ​യാ​ണ് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ‌പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...