സംസ്ഥാനങ്ങൾക്ക് ലഭിക്കുക 16,982 കോടി ; ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് നൽകും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശർക്കര പാനി, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന സഹമന്ത്രിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്ന് ദില്ലിയിൽ കേന്ദ്ര ധനമന്ത്രി നടത്തിയ 49-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. നഷ്ടപരിഹാര ഫണ്ടില്‍ ഇപ്പോള്‍ ഈ തുക നല്കാൻ ഇല്ല. അതിനാൽ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. നേരത്തെ 18 ശതമാനമായിരുന്ന ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. പെന്‍സില്‍ ഷാര്‍പ്നെറിന്റെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് ആറ് ശതമാനം കുറച്ച് 12 ശതമാനമാക്കി. ചില ട്രാക്കിങ് ഉപകരണങ്ങളുടെ 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയും ഒഴിവാക്കി.

എന്താണ് ജിഎസ്ടി നഷ്ട പരിഹാരം?
കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം തുടർന്നുള്ള അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ ഒറ്റയടിക്ക് ഇടിവ് വരുന്നത് കൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ച് വർഷം എന്നുള്ള കാലവധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...