ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ ഇന്ത്യ സ്റ്റാഫ് അംഗമായ രജനീഷ് കുമാർ ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിൽ പറയുന്നത് ഗൂഗിൾ ഇന്ത്യയിലെ സമീപകാല പിരിച്ചുവിടലുകൾ ഉയർന്ന വൈദഗ്ധ്യവും കഴിവുറ്റവരുമായ ചില സഹപ്രവർത്തകരെ ബാധിച്ചുവെന്നാണ്. ഗൂഗിൾ ഇന്ത്യയിലെ ഒരു അക്കൗണ്ട് മാനേജറായ കമാൽ ഡേവും തന്റെ പിരിച്ചുവിടലിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഉല്പന്ന മേഖലകളിലും പ്രവർത്തനങ്ങളിലും കമ്പനി കർശനമായ അവലോകനം നടത്തിയിട്ടുണ്ടെന്നാണ് പിച്ചൈ പറയുന്നത്.

പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ രംഗത്ത് വന്നത് വാർത്തയായിരുന്നു. കഴിഞ്ഞ മാസമാണ് പിച്ചൈ പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം പിച്ചൈ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ഏകദേശം 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന്. എന്നാൽ ഗൂഗിൾ ഇതിനകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രേപ്‌വിൻ – കോർപ്പറേറ്റ് ചാറ്റ് ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ, ഗൂഗിൾ ഉടൻ തന്നെ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്ന സൂചനകൾ പങ്കിട്ടിട്ടുണ്ട്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. മാനേജർ, സ്റ്റാർട്ടപ്പ് സക്സസ് ടീം, എംപ്ലോയി റിലേഷൻസ് പാർട്ണർ, സ്റ്റാർട്ടപ്പ് സക്സസ് മാനേജർ, ഗൂഗിൾ ക്ലൗഡ്, വെണ്ടർ സൊല്യൂഷൻസ് കൺസൾട്ടന്റ്, ഗൂഗിൾ ക്ലൗഡ്, പ്രൊഡക്റ്റ് മാനേജർ, ഡാറ്റാബേസ് ഇൻസൈറ്റുകൾ എന്നിവയിലാണ് ഗൂഗിൾ ഇന്ത്യ ആളെ തിരയുന്നത്. ഹൈദരാബാദ്, ബെംഗളൂരു, ഗുരുഗ്രാം എന്നിവയുൾപ്പെടെയുള്ള ഗൂഗിൾ ഓഫീസുകളിലേക്കാണ് ആളെ തിരയുന്നത്. ഗൂഗിളിന് പുറമെ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് സാങ്കേതിക ഭീമൻമാരും ആഗോളതലത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. കൂട്ട പിരിച്ചുവിടൽ കേസുകൾ ഇല്ലാത്ത ഒരേയൊരു സാങ്കേതിക സ്ഥാപനമാണ് നിലവിൽ ആപ്പിൾ.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...