കൊച്ചി: ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുക്കുന്നതിനുള്ള റഗുലർ രജിസ്‌ട്രേഷൻ സെപ്തംബർ 20ന് അവസാനിക്കും. ഗവേഷണ പ്രബന്ധനങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ നൽകാൻ (സെപ്തംബർ 15 വെള്ളി) രാത്രി 12 മണിവരെ അവസരമുണ്ട്. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷിക-ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.
ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക-അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിക്കും. കർഷക സംഗമം മുഖ്യ ആകർഷണം വിവിധ കാർഷികവൃത്തിയിലൂടെ വിജയം കൈവരിച്ച കർഷകരുടെ സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകർഷങ്ങളിലൊന്നാണ്. പദ്മ പുരസ്‌കാര ജേതാക്കളുൾപ്പടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനും രാജ്യത്തെ പ്രമുഖ കാർഷിക ശാസ്ത്രജ്ഞന്മാർ കൂടി പങ്കെടുക്കുന്ന കർഷക-ശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും. കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്.
ഭക്ഷ്യ-പോഷക സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാർഷിക ഉൽപാദന വ്യവസ്ഥ, ഉൽപന്നങ്ങൾ, ജനിതകസാങ്കേതികവിദ്യകൾ, മൃഗസംരക്ഷണം, ഹോട്ടികൾച്ചർ, അക്വാകൾച്ചർ, മത്സ്യബന്ധനം, പുത്തൻ സാങ്കേതികവിദ്യകൾ, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വെബ്‌സൈറ്റ് സന്ദർശിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































