ട്രെയിനിലെ അതിക്രമം ; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ട്രെയിനില്‍ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. കേസില്‍ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികള്‍ സീസണ്‍ ടിക്കറ്റുപയോഗിച്ച്‌ സ്‌ഥിരം യാത്ര നടത്തുന്നവര്‍ ആകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയില്‍വെ പോലീസ് തൃശൂരില്‍ എത്തിയാണ് കുട്ടിയുടേയും അച്ഛന്റെയും മൊഴി എടുത്തത്.

നാളെ ഉച്ചയ്‌ക്ക് മുന്‍പ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് ട്രെയിനില്‍ വെച്ച്‌ അതിക്രമമുണ്ടായത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 50 വയസിനു മുകളില്‍ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് ഇരുവരുടെയും മൊഴി. കുട്ടിയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചെന്നും അശ്‌ളീലം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

എതിര്‍ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞു. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. പെണ്‍കുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. പ്രതികള്‍ ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്‌ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെണ്‍കുട്ടിയും അച്ഛനും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....