Wednesday, April 24, 2024 8:21 am

ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നത്​ നിർഭാഗ്യകരമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത്​ നിര്‍ഭാഗ്യകരമാണെന്ന്​ സുപ്രീംകോടതി. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹർജി അവധി കഴിഞ്ഞ്​ കോടതി തുറക്കുന്ന ജൂലൈ 11ന്​ തന്നെ പരിഗണിക്കാമെന്നും അവധിക്കാല ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ്​ സൂര്യകാന്ത്​ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിനെ അറിയിച്ചു.

രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്ക്​ നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹർജിക്കാര്‍ക്ക്​ വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ്​ വിശദീകരിച്ചു. ഓരോ മാസവും ശരാശരി 45നും 50നുമിടയില്‍ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്​തികള്‍ക്കും നേരെ നടക്കുന്നുണ്ട്​. മെയ്​ മാസത്തില്‍ മാത്രം രാജ്യത്ത്​ ക്രിസ്ത്യാനികള്‍ക്ക്​ നേരെ 57 ആക്രമണങ്ങള്‍ നടന്നു. ജൂണിലും ഇത്​ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്​.

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണവും തടയാന്‍ കഴിയും. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഓരോ ജില്ലയിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്​. അത്​ നടപ്പാക്കാത്തത്​ മൂലം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്​ കൊണ്ടാണ്​ അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാല്‍ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി അവധിക്ക്​ അടച്ചു. അതിന്​ ശേഷം ജൂണിലും ആക്രമണം ആവര്‍ത്തിക്കുകയാണെന്നും കോളിന്‍ ബോധിപ്പിച്ചു. ‘നിങ്ങളീ പറയുന്നത്​ സംഭവിക്കുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണ്​’ എന്ന് ​പ്രതികരിച്ച ജസ്​റ്റിസ്​ സൂര്യകാന്ത്​ സുപ്രീം കോടതി അവധി കഴിഞ്ഞ്​ ജൂലൈ 11ന്​ തുറക്കുമ്പോള്‍ തന്നെ കേസ്​ പരിഗണിക്കാമെന്ന്​ അറിയിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ;...

0
തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത്...

ഏപ്രിൽ 26ന് അവധി ; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസുമായി കെഎസ്‌ആർടിസി

0
കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട്...

വയനാട്ടിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് സൂചനകൾ ; പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുവെന്ന്...

0
വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ വെളിപ്പെടുത്തി. രാവിലെ ആറ്...