17 കാരിയെ കടത്തിക്കൊണ്ടുപോയി – പോലീസിനെ കണ്ടപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്. പഴക്കച്ചവടക്കാരനായ ഇയാൾ സാമൂഹികമാധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. ഓഗസ്റ്റ് 18 ന് പുലർച്ചെ ഇയാൾ പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ചിന്നക്കടയിലെത്തിച്ചു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സംഘത്തെക്കണ്ട് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നു.

പോലീസ് സംഘം പെൺകുട്ടിയുമായി സംസാരിച്ചതിൽനിന്നാണ് യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതാണെന്നും പോലീസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നെന്നും മനസ്സിലായത്. പോലീസ് സംഘം രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ അവർക്കൊപ്പം വിട്ടു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ എടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി.പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒ മാരായ ഐ.അനിതകുമാരി, രാമാഭായി, എ.എസ്.ഐ ബൈജു ജെറോം തുടങ്ങിയവരടങ്ങിയ സംഘമാണ് കളമശ്ശേരി എച്ച്.എം.ടി കോളനിയിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...