ഇത് വല്ലാത്തൊരു കഥ ; കൊച്ചിയിൽ കാമുകന്റെ പിണക്കം മാറ്റാൻ 17കാരി സിനിമയെ വെല്ലുന്ന കള്ളക്കേസ് നൽകി ; വട്ടംചുറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

വൈപ്പിൻ: മുനമ്പത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും ആക്രമിക്കലും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തലും അന്വേഷിച്ച പോലീസിന് മുന്നിൽ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്. നാലംഗ സംഘം 17കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയാണ്​ വ്യാജമെന്ന്​ കണ്ടെത്തിയത്​. പിണങ്ങിപ്പോയ കാമുകനെ തിരികെ കൊണ്ടുവരുന്നതിന്​ സമൂഹ മാധ്യമത്തിൽ കൃത്രിമ അക്കൗണ്ട്​ സൃഷ്ടിച്ച്​ പെൺകുട്ടി തന്നെയാണ്​ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി പരാതി നൽകി പോലീസിനെ വട്ടംചുറ്റിച്ചത്​. ഒരാൾക്ക് അത്രയെളുപ്പത്തിൽ മതിൽ ചാടിക്കടക്കാൻ കഴിയില്ലെന്ന്​ പ്രാഥമികമായി പോലീസ് വിലയിരുത്തി.

പ്രതികളെ പിടികൂടുന്നില്ലെന്ന്​ ആരോപിച്ച് പോലീസിനെതിരെ പ്രക്ഷോഭവുമുണ്ടായി. ഇൻസ്റ്റ സുഹൃത്തിനെ തേടിയ പോലീസ് ഒടുവിലെത്തിയത് ഈ പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ. കത്തികൊണ്ട് മുറിവേൽപിച്ചതും സ്വന്തമായി തന്നെ. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെൺകുട്ടിയുടെ ശ്രമമായിരുന്നു ഇതൊക്കെയെന്ന് കണ്ടെത്തിയതായും പോലീസ്​ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...