സംസ്ഥാനത്ത് ഇ-പോസ് മെഷീൻ തകരാർ തുടർക്കഥയാകുന്നു ; റേഷൻ വിതരണം വീണ്ടും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് മെഷീനിലെ തകരാറുകൾ തുടർക്കഥയായതോടെ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇതോടെ, ഗുണഭോക്താക്കൾ പലരും ഏറെ നേരം കാത്തുനിന്ന ശേഷം നിരാശരായാണ് മടങ്ങിയത്. കാർഡ് ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് പിന്നീട് റേഷൻ വിതരണം നടത്തിയിരുന്നു. എന്നാൽ, കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ കൊണ്ടുവരാത്തവർ വീടുകളിലേക്ക് മടങ്ങി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 4 മണിക്ക് റേഷൻ കടകൾ തുറന്നപ്പോഴാണ് തകരാർ റിപ്പോർട്ട് ചെയ്തത്. ആധാർ അധിഷ്ഠിതമായാണ് ഇ-പോസ് മെഷീനുകളുടെ തുടക്കത്തിലെ പ്രവർത്തനം. പല റേഷൻ കടകളിലും റേഷൻ കാർഡ് ഉടമയുടെ വിരൽ പതിപ്പിച്ചപ്പോൾ തന്നെ തടസം നേരിട്ടിരുന്നു. ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ഇന്നലെ മാത്രം 3.62 ലക്ഷം പേർക്കാണ് റേഷൻ വിതരണം ചെയ്തത്. ഇതിൽ 82,018 പേർ ഒടിപി വഴിയാണ് റേഷൻ വാങ്ങിയത്. ജൂൺ മാസത്തിൽ തന്നെ നിരവധി തവണ ഇ-പോസ് മെഷീനുകൾ പണിമുടക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...