അഡ്വഞ്ചർ ബൈക്ക് സുസുക്കി വി-സ്റ്റോം 800DE ഇന്ത്യയിലെത്തുന്നു

For full experience, Download our mobile application:
Get it on Google Play

സുസുക്കിക്ക് ഇന്ത്യന് വാഹന വിപണിയില് ഇഷ്ട്ടക്കാര് ഏറെയാണ്. എന്നും ഏറെ ആവശ്യക്കാരുണ്ട് ഇവിടെ അവന്. ഇപ്പോഴിതാ ഒരു പുതിയ വിശേഷം എത്തുന്നുണ്ട്. കമ്പനി പുതിയൊരു മോട്ടോർസൈക്കിൾ കൂടി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സുസുക്കി വി-സ്റ്റോം 800DE (Suzuki V-Strom 800DE) എന്ന മോട്ടോർസൈക്കിളാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. എന്നാൽ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വില കുറവ്, ഗുണം മെച്ചം
നിലവിൽ സുസുക്കി ഡീലർഷിപ്പുകൾ സുസുക്കി വി-സ്റ്റോം 800DE എന്ന വരാനിരിക്കുന്ന ബൈക്കിനെ കുറിച്ച് സുസുക്കി വി-സ്റ്റോം 650XT എന്ന നിലവിലുള് മോഡൽ വാങ്ങാൻ എത്തുന്നവർക്ക് വിശദീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡീലർഷിപ്പുകൾ ഇതുവരെ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടില്ല. അനൌദ്യോഗികമായ ബുക്കിങ്ങ് എടുക്കുന്നതായും സൂചനകളില്ല. സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് ആയിട്ടായിരിക്കും സുസുക്കി വി-സ്റ്റോം 800DE വരുന്നത്.

എഞ്ചിന്‍ കരുത്തില്‍ മുന്നില്‍
സുസുക്കി വി-സ്റ്റോം 800DE മോട്ടോർസൈക്കിളിൽ 83 ബിഎച്ച്പി പവറും 78 എൻഎം ടോർക്കും നൽകുന്ന 776 സിസി, പാരലൽ ട്വിൻ എഞ്ചിനായിരിക്കും ഉണ്ടാവുക. 6 സ്പീഡ് ഗിയർബോക്സുമായിട്ടായിരിക്കും ഈ വാഹനം വരുന്നത്. ഒന്നിലധികം റൈഡിംഗ് മോഡുകളും ഈ വാഹനത്തിൽ ഉണ്ടായിരിക്കും. ടു-വേ ക്വിക്ക്-ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, അഞ്ച് ഇഞ്ച് TFT സ്ക്രീൻ എന്നിവയുമായും സുസുക്കി വി-സ്റ്റോം 800DE മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കും.

സവിശേഷതകൾ
സുസുക്കി വി-സ്റ്റോം 800DE മോട്ടോർസൈക്കിളിന് 21/17-ഇഞ്ച് സ്പോക്ക് വീലുകളായിരിക്കും ഉണ്ടാവുക. ഓഫ്-റോഡ് കഴിവ് വർധിപ്പിക്കുന്നതിനായി സ്പോക്ക് വീലുകൾക്കൊപ്പം ഡൺലുപ് ട്രെയിൽമാക്സ് മിക്സ്ടൂർ ടയറുകളും ബൈക്കിൽ കമ്പനി നൽകും. മുൻവശത്ത് പൂർണ്ണമായും ക്രമീകരിക്കാവുന്ന ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോ-ഷോക്കുമായിരിക്കും സുസുക്കിയുടെ പുതിയ ബൈക്കിന്റെ സസ്പെൻഷൻ സവിശേഷതകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....