വ്യാജരേഖ കേസ് ; വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാര്‍ മണ്ണാർക്കാട് രജിസ്ട്രേഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോേളേജിലെത്തിച്ച കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത കാറിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നത് ആരെന്ന് സിസിടിവി ദൃശ്യങ്ങഒളിൽ വ്യക്തമല്ല. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പോലീസിന് കിട്ടിയ മറുപടി. പോലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ വീണ്ടും ഷിഗെല്ല ; രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്

0
​തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ്...

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...