കോഴക്കേസില്‍ അഡ്വ. സൈബി ജോസിനെതിരെ തുടർനടപടികൾ വേണ്ടെന്ന് ബാർ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ബാർ കൗണ്‍സിലിന്റെ തീരുമാനം. നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സൈബിക്കെതിരായ പരാതി അച്ചടക്ക സമിതിക്ക് കൈമാറില്ല. സൈബിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബാർകൗണ്‍സിൽ വിശദീകരിച്ചു. അഡ്വ. സൈബി ജോസിനെതിരെ നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ബാർ കൗണ്‍സിൽ നടപടികൾ ആരംഭിച്ചിരുന്നത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിയുടെ വിശദീകരണവും ബാർ കൗണ്‍സിൽ കേട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാൻ മാത്രം തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ബാർ കൗണ്‍സിലിന്റെ വിശദീകരണം.

നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിൽ പരാതിക്കാരുടെ വിവരങ്ങൾ അപൂർണമായിരുന്നു. വിലാസമില്ലാത്ത കത്തിന്റെ പേരിൽ സൈബിക്കെതിരായ പരാതി അച്ചടക്ക സമിതിക്ക് കൈമാറേണ്ടതില്ലെന്നും ബാർ കൗണ്‍സിൽ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം നടക്കുകയാണ്, അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തുടർനടപടി വേണ്ടെന്നും ബാർകൗണ്‍സില്‍ തീരുമാനിച്ചു.സൈബിയുടെ പേരിൽ ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലും ബാർകൗണ്‍സിൽ തുടർനടപടികൾ അവസാനിച്ചിരുന്നു. കേസിൽ ഇഡി അന്വേഷണം ആരംഭിച്ച് പരാതിക്കാരുടെ മൊഴി എടുക്കുന്ന സന്ദർഭത്തിലാണ് സൈബിക്കെതിരായ പരാതിയിൽ തുടർനടപടികൾ മരവിപ്പിക്കാനുള്ള ബാർകൗണ്‍സിലിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...