കണ്ടെൻ്റ് ക്രിയേറ്റേഴ്സിനൊരു സന്തോഷ വാർത്ത , വീഡിയോ വരുമാന നിബന്ധനകളില്‍ ഇളവ് നല്‍കി യുട്യൂബ്

For full experience, Download our mobile application:
Get it on Google Play

യുട്യൂബിൽ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വീഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി. ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിർബന്ധനങ്ങൾ. പുതുക്കിയ നിയമപ്രകാരം 500 സബ്സ്ക്രൈബേഴ്സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നിവ ഇനി മുതൽ മതി.

യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. സ്രഷ്ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യുട്യൂബിൽ വിഡിയോകൾ നൽകി പരസ്യം വഴി പണമുണ്ടാക്കുന്നുണ്ട്. 2021ലാണ് ഇന്ത്യയിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യുട്യൂബ് ഷോർട്സ് അവതരിപ്പിച്ചത്. സൂപ്പർ താങ്ക്സ് , സൂപ്പർ ചാറ്റ് , സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്സ്ക്രിപ്ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്ചകൾ ലഭിച്ചിട്ടും വിഡിയോ സ്രഷ്ടാക്കൾക്ക് കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാൽ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്ലോഡ് മാനദണ്ഡം കൗതുകകരമാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...