കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കൊച്ചി സ്വദേശികളായ ഷജീർ, ഷെമീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് നിറച്ച കാർ രഹസ്യമായി നിർത്തിയിടാൻ സൗകര്യമൊരുക്കിയതിനാണ് അറസ്റ്റ്. ഏപ്രിൽ ഏഴിനാണ് കാറിൽ നിന്ന് ചാക്കുകളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയ കാർ കാണാതിരുന്നതിനെ തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിലാണ് വഴിയരികിൽ കാറും കഞ്ചാവും കണ്ടെത്തിയത്.

ഈ സംഭവത്തിലാണ് അറസ്റ്റ്. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിൽ റിമാൻഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാർ പള്ളുരുത്തിയിൽ ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. അക്ഷയ് രാജ് പിടിയിലായതോടെ കാർ സംഘം ഉപേക്ഷിക്കുകയായിരുന്നു. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്ഷയ് രാജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂവെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...