പത്തനംതിട്ട : വിദേശത്തു നിന്നും കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയത് 23 പ്രവാസികള്‍. വ്യാഴാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കൊച്ചി -ജിദ്ദ എഐ964 എന്ന വിമാനത്തിലാണ് ഒരു പുരുഷനും 22 സ്ത്രീകളും ഉള്‍പ്പെടെ 23 പേര്‍ എത്തിയത്. ഇവരില്‍ എട്ടുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 12 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ 79 പുരുഷന്മാരും 105 സ്ത്രീകളുമുള്‍പ്പെടെ 184 പേര്‍ ഇതുവരെ ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ 77 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 85 പേര്‍ ഹോം ക്വാറണ്ടൈനിലും കഴിയുന്നുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇതുവരെ 64 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 144 പ്രവാസികള്‍ ജില്ലയില്‍ എത്തി. തിരുവനന്തപുരം വിമാനത്താവളം വഴി 11 പുരുഷന്മാരും, 14 സ്ത്രീകളും ഉള്‍പ്പെടെ 25 പ്രവാസികളും ജില്ലയിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 4 പുരുഷന്മാരും 11 സ്ത്രീകളും ഉള്‍പ്പെടെ 15 പ്രവാസികളും ജില്ലയില്‍ എത്തി.