ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 85 പേര്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 85 പേര്‍ എത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം, എറണാകുളം സ്‌റ്റേഷനുകളില്‍ ഇറങ്ങിയവരാണിവര്‍.

തിരുവനന്തപുരം സെന്‍ട്രല്‍ റെയിവേ സ്റ്റേഷനില്‍ 30 പുരുഷന്‍മാരും 31 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പടെ പത്തനംതിട്ട ജില്ലക്കാരായ 65 പേരാണ് എത്തിയത്. ഇവരില്‍ രോഗം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളെ വര്‍ക്കലയിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 40 പേരെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇവരില്‍ ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും സ്വന്തം നിലയില്‍ വീടുകളില്‍ പോകാന്‍ കഴിയാതിരുന്നവരെ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് നിന്ന് സ്വന്തം വാഹനങ്ങളിലും മറ്റും നേരിട്ട് വീടുകളിലേക്ക് പോയി. 65 പേരില്‍ 62 പേരും വീടുകളില്‍ ക്വാറന്റൈനിലാണ്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12 സ്ത്രീകളും എട്ട് പുരുഷന്‍മാരെയും ഉള്‍പ്പടെ 20 പേരെയാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന്  രാവിലെ പത്തനംതിട്ടയിലെത്തിച്ചത്. ഇവര്‍ 20 പേരും വീടുകളില്‍ ക്വാറന്റൈനിലാണ്. ലക്ഷദ്വീപില്‍ നിന്നും വ്യാഴാഴ്ച്ച മൂന്നു പേരാണ് ജില്ലയില്‍ എത്തിയത്. കലഞ്ഞൂര്‍, പ്രമാടം, ആറന്മുള സ്വദേശികളാണിവര്‍. കൊച്ചി തുറമുടത്തുനിന്നും കെ എസ് ആര്‍ ടി സി ബസില്‍ കായംകുളം ബസ് സ്റ്റാന്റില്‍ എത്തിച്ച ഇവരെ ആംബുലന്‍സില്‍ ജില്ലയിലെത്തിച്ചു. എല്ലാവരും വീടുകളില്‍ ക്വാറന്റൈനിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...