മൂന്ന് മിനിറ്റിനുള്ളിൽ 184 സെല്‍ഫി ; അക്ഷയ് കുമാര്‍ ഗിന്നസ് റെക്കോര്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സെല്‍ഫിയെന്ന സിനിമ റിലീസ് ചെയ്യാനിരിക്കെ ‘സെല്‍ഫി രാജാവാ’യി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മൂന്ന് മിനിറ്റിനുള്ളിൽ 184 സെല്‍ഫി എടുത്താണ് അക്ഷയ് കുമാര്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്. റിലീസിനൊരുങ്ങുന്ന സെൽഫി എന്ന സിനിമയുടെ പ്രമോഷനിടെയാണ് അക്ഷയ് കുമാര്‍ ആരാധകര്‍ക്കൊപ്പം മൂന്നു മിനിറ്റിനുള്ളില്‍ 184 സെൽഫി ക്ലിക്ക് ചെയ്‌തത്. മാരത്തോണ്‍ സെല്‍ഫിയുടെ വീഡിയോ അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തന്‍റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കുള്ള ആദരവാണിതെന്നും അക്ഷയ് കുമാര്‍ കുറിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ 105 സെൽഫി എടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോർഡാണ് അക്ഷയ് കുമാർ തകർത്തത്. 2015ൽ ലണ്ടനിലാണ് ഈ റെക്കോര്‍ഡിട്ടത്.

ഞാൻ നേടിയതും ജീവിതത്തിൽ ഇവിടെയെത്തിയതും എല്ലാം എന്‍റെ ആരാധകരുടെ നിരുപാധികമായ സ്നേഹം കൊണ്ടാണ്. എന്‍റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്ക് ഞാനിത് സമര്‍പ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫി എടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ തകർത്തു. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എല്ലാക്കാലത്തും ഓര്‍മിക്കും. ഇപ്പോള്‍ എല്ലാം സെല്‍ഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയേറ്ററില്‍ കാണാം”- അക്ഷയ് കുമാര്‍ കുറിച്ചു. 2019ൽ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാളം സിനിമയുടെ ഹിന്ദി റിമേക്കാണ് സെല്‍ഫി. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും മുഖ്യ കഥാപാത്രമായി എത്തുന്നു. സിനിമ നാളെ തിയേറ്ററുകളിലെത്തും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...