ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നിർമാണം ; ആദ്യ സർവേ പൊന്തൻപുഴയിൽ കുറ്റികൾ സ്ഥാപിച്ച് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവനന്തപുരം–അങ്കമാലി ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നിർമാണത്തിനായി ജില്ലാ അതിർത്തിയായ പൊന്തൻപുഴ വനത്തിൽ ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി. ആദ്യ സർവേ പൊന്തൻപുഴയിൽ കുറ്റികൾ സ്ഥാപിച്ച് തുടങ്ങി. 600 മരങ്ങൾ ഇവിടെ നിന്ന് മുറിച്ച് നീക്കേണ്ടിവരും. പുനലൂർ–മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലായി പ്ലാച്ചേരി–പൊന്തൻപുഴ വരെ വ്യാപിച്ച് കിടക്കുന്നതാണ് പൊന്തൻപുഴ വനം. പ്ലാച്ചേരി മുതൽ നടുക്കേ കലുങ്ക് വരെയാണ് വനം പാതയ്ക്കായി ഏറ്റെടുക്കുന്നത്. പിന്നീട് കിഴക്ക് ദിശയിലൂടെ ചാരുവേലിയിലെത്തിയാണ് പാത കടന്നു പോകുക. ഗ്രീൻ ഫീൽഡ് ഹൈവേക്കായി 1,000 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്.

നിർ‌ദിഷ്ട ഗ്രീൻ ഫീൽ‌‍ഡ് ഹൈവേയുടെ ആദ്യ സർവേ തുടങ്ങിയത് പൊന്തൻപുഴയിൽ നിന്നാണ്. വനത്തിന്‍റെ ഭാഗം അളന്ന് മാർക്ക് ചെയ്തിരുന്നു. ഏറ്റെടുക്കേണ്ട സ്ഥലത്ത് ഇപ്പോൾ മഞ്ഞക്കല്ലുകൾ സ്ഥാപിച്ച് തുടങ്ങി. വനഭൂമി വിട്ട് കിട്ടുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകുന്നതിനാണ് ഇവിടെ തന്നെ ആദ്യം കുറ്റിയിട്ടു തുടങ്ങിയത്. വനം വകുപ്പിന്‍റെ എരുമേലി റേഞ്ചിൽപ്പെടുന്ന തേക്ക്, ഇലവ് പ്ലാന്റേഷനാണ് പൊന്തൻപുഴ വനം. തേക്കിനും ഇലവിനും പുറമേ ആഞ്ഞിലി, മരുതി തുടങ്ങിയ മരങ്ങളും ഇവിടെയുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...