ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 188 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 188 പേർ പിടിയിൽ. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിൽ നടന്ന നീക്കത്തിലാണ്​ 14 രാജ്യങ്ങളിൽ നിന്നായി 188 പ്രതികൾ അറസ്റ്റിലായത്​. റഷ്യ, ഇന്തോനേഷ്യ, ബെലറൂസ്​, സെർബിയ, കൊളംബിയ, തായിലാന്‍റ്​, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പൈൻസ്​, കിർഗിസ്താൻ, ഇക്വഡോർ, മാൽഡീവ്​സ്​, ഉസ്​ബെക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ പ്രതികൾ. ഓൺലൈൻ വഴി കുട്ടികളുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ട്​ അന്താരാഷ്​ട്ര തലത്തിൽ നടന്ന നീക്കത്തിന്​ നേതൃത്വം നൽകിയത്​ യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ്​.

അതിസങ്കീർണമായ നീക്കത്തിലൂടെ വിത്യസ്ത രാജ്യങ്ങളിൽ നിന്നായി 165 കുട്ടികളെ സൈബർ കുറ്റവാളികളിൽ നിന്ന്​ രക്ഷപെടുത്താനും 28 ക്രിമിനൽ ശൃംഖലകളെ തകർക്കാനും കഴിഞ്ഞു. കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന നിരവധി ഇലക്​ട്രോണിക്​​ അകൗണ്ടുകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും വിത്യസ്ത രാജ്യങ്ങളിലായി ഓൺലൈൻ നിരീക്ഷണത്തിന്​ ഡിജിറ്റൽ സംഘത്തെ രൂപവത്​കരിക്കാനും കഴിഞ്ഞതായി യു.എ.ഇ ആഭ്യന്തര മന്ത്രി സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പറഞ്ഞു. കൂടാതെ ആഗോള സഹകരണം ശക്​തിപ്പെടുത്തുന്നതിനായി പോലീസ്​ ഏജൻസികൾ തമ്മിലുള്ള വൈദഗ്​ധ്യങ്ങളുടെ കൈമാറ്റത്തിന്​ ഈ നീക്കം അവസരം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...