യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്തതില്‍ മനംനൊന്ത് പ്ലസ്‌ ടു വിദ്യാര്‍ഥിനി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ് : യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്തതില്‍ മനംനൊന്ത് പ്ലസ്‌ ടു വിദ്യാര്‍ഥിനി ജീവനൊടുക്കി. സെക്‌ടര്‍ 3 ബല്ലാഭ്‌ഗഡിലെ 19കാരിയായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്‌തത്. ബുധനാഴ്‌ച നടന്ന സംഭവത്തില്‍ ആനന്ദ് എന്ന 23കാരനെതിരെ ഫരീദാബാദ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും സൗഹൃദത്തിലാകാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്‌തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്‌ച പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നിരുന്നു.

രാത്രി എട്ട് മണിയോടെ സഹോദരനൊപ്പം വീണ്ടും വരികയും ചെയ്തെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിക്ക് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിട്ടും എന്തുകൊണ്ടാണ് തിരിച്ച്‌ സംസാരിക്കാത്തതെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീണ്ടും വരികയും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നും പരാതിയില്‍ പറയുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും സെക്‌ടര്‍ 8 പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്‌ടര്‍ നവീന്‍ പരാശര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...