പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍

For full experience, Download our mobile application:
Get it on Google Play

മധുരൈ: തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍. ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായ ഗുണശീലന്‍ അമ്മയുടെ സഹോദരന്‍ മണികണ്ഠന്‍, മുത്തശി മഹിഷമ്മാള്‍, മണികണ്ഠന്റെ ഭാര്യ അഴകപ്രിയ, എന്നിവര്‍ക്കൊപ്പമാണ് മധുരൈ എല്ലിസ് നഗറില്‍ താമസിച്ചിരുന്നത്. സഹപാഠിയുമായി ഗുണശീലന്‍ പ്രണയത്തിലായെന്ന വിവരം അറിഞ്ഞ മഹിഷമ്മാളും അഴകപ്രിയയും പിന്തിരിപ്പിക്കാന്‍ പല വട്ടം ശ്രമിച്ചു.

ചൊവ്വാഴ്ച ഇതേ ചൊല്ലിയുള്ള തര്‍ക്കം മുറുകി കൊലപാതകത്തിലെത്തിയെന്നാണ് പോലീസ് പറയുന്നത്. സുഹൃത്ത് റിഷി കുമാറിന്റെ സഹായത്തോടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിച്ചു. മഹിഷമ്മാളും അഴകപ്രിയയും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുറത്തുപോയി എന്ന് മണികണ്ഠനോട് കള്ളവും പറഞ്ഞു. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്യലില്‍ ഗുണശീലനും റിഷി കുമാറിനും പിടിച്ചുനില്‍ക്കാനായില്ല. കുറ്റസമ്മതമൊഴിക്ക് പിന്നാലെ പോലീസ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...