മൂന്ന് സ്കൂളിന് കെട്ടിടം നിർമിക്കാൻ 2.37 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 2.37 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. നാറാണംമൂഴി ഗവ എൽപി സ്കൂൾ 88 ലക്ഷം, തെള്ളിയൂർ ഗവ എൽ പി സ്കൂൾ 95 ലക്ഷം, പ്ലാങ്കമൺ ഗവ എൽ പി സ്കൂൾ 90 ലക്ഷം എന്നിങ്ങനെയാണ് കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ട് 2022 – 23 ൽ ഉൾപ്പെടുത്തിയാണ് സർക്കാർ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

നിലവിലെ സ്കൂൾ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർച്ച നേരിടുന്നവയാണ്. സ്കൂൾ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ നേരിട്ട് കണ്ടതിനുശേഷമാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചത്. പ്ലാങ്കമൺ ഗവ. എൽ പി സ്കൂളിൽ ഓട്ടിസം സെന്റർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഉള്ള മുറിയും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും.

ക്ലാസ് മുറിയിലേക്ക് കയറാൻ പ്രത്യേക റാംപ് , ക്ലാസ് മുറിയോട് ചേർന്ന് തന്നെ ടോയ്‌ലറ്റ് സംവിധാനം ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ആറ് മുറികൾ വീതമാണ് ഉള്ളത്. രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പടിക്കെട്ടുകൾ, ക്ലാസ് മുറികൾ ഓഫീസ് മുറി, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...