പടി കയറുന്നതിനിടയില്‍ വീണ് രോഗി മരിച്ച സംഭവം ; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പടി കയറുന്നതിനിടയില്‍ വീണ് രോഗി മരിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരായ ഷെറീനാ ബീവി, അജന്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണന്‍ വീണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ രാധാകൃഷ്ണനെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയോ വാര്‍ഡിലേക്കു കൊണ്ടുപോകാന്‍ റാമ്പ് തുറന്നുനല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് രണ്ടാം നിലയിലേക്ക് കയറുന്നതിനിടയില്‍ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പടികള്‍ നടന്നുകയറേണ്ടി വന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നു കാട്ടി ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...

ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ...

0
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര...

കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

0
കാസർകോട്: കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച...

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...