2.5 കോടി രൂപയുടെ തട്ടിപ്പ് കേസ് ; ബോളിവുഡ് നടി അമീഷ പട്ടേലിന് വാറന്റ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2.5 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ വാറന്റ് അയച്ച് റാഞ്ചി സിവില്‍ കോടതി. അമീഷയുടെ ബിസിനസ്സ് പാര്‍ട്ട്ണര്‍ ക്രുനാലിനെയും ഉള്‍പ്പെടുത്തിയാണ് കോടതി വാറന്റ് അയച്ചത്. ചലച്ചിത്ര നിര്‍മ്മാതാവ് അജയ് കുമാര്‍ സിംഗാണ് അമീഷയ്ക്കും ക്രൂനാലിനുമെതിരെ പരാതി നല്‍കിയത്. തട്ടിപ്പ്, ചെക്ക് മടങ്ങല്‍ എന്നിവ സംബന്ധിച്ചാണ് പരാതി. ഐപിസി 420, 120 സെക്ഷന്‍ അനുസരിച്ചാണ് അമീഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കോടതിയില്‍ ഹാജരാകാന്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും അമീഷ ഹാജരാകാത്തത്തിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വാറന്റ് അയച്ചിരിക്കുന്നത്. ദേശി മാജിക് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി അമീഷയും ബിസിനസ്സ് പങ്കാളിയും തന്റെ കൈയ്യില്‍ നിന്ന് 2.5 കോടി രൂപ വാങ്ങിയിരുന്നുവെന്നാണ് നിര്‍മ്മാതാവ് അജയ് കുമാര്‍ സിംഗ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം തുക പലിശ സഹിതം തിരിച്ച് നല്‍കാമെന്ന് ഇരുവരും തന്നോട് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഇതോടെയാണ് പരാതിയുമായി ഇദ്ദേഹം രംഗത്തെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...