കടലില്‍വീണു കാണാതായ രണ്ടര വയസു കാരന്റെ മൃതദേഹം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കടലില്‍വീണു കാണാതായ രണ്ടര വയസു കാരന്റെ മൃതദേഹം ലഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീണ സ്ഥലത്തു നിന്നും 1കിലോമീറ്റര്‍ മാറിയാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നാണ് കുട്ടി വീണത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. ഇഎസ്‌ഐ ജംങ്ഷനു സമീപം കടല്‍ത്തീരത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. പോലീസും ലൈഫ് ഗാര്‍ഡും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും 2 ദിവസമായി തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും പ്രതിസന്ധിയായിരുന്നു.

തൃശൂര്‍ ചുവന്നമണ്ണ് പൂവന്‍ചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തില്‍ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടില്‍ വന്നതായിരുന്നു അനിതയും (മോളി) മക്കളും. കടല്‍ കാണിക്കാന്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണന്‍, ആദി കൃഷ്ണന്‍, സഹോദര പുത്രനായ ഹരികൃഷ്ണന്‍ എന്നിവരെ കാറില്‍ കയറ്റി കൊണ്ടുപോയത്. കടല്‍ കാണണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടതെന്നു ബിനു പറഞ്ഞു. കുട്ടികള്‍ കളിക്കുന്നതിനിടിയല്‍ ശക്തമായ തിരമാല അടിയ്ക്കുകയായിരുന്നു. കയ്യില്‍നിന്നു തെറിച്ചുപോയ കുട്ടി കടലില്‍ വീഴുകയായിരുന്നു. മറ്റ് 2 കുട്ടികളെയും അനിതയെയും കരയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും പരതിയെങ്കിലും ആദിയെ കണ്ടെത്താനായില്ലെന്നു ബിനു പറഞ്ഞു. പോലീസും ലൈഫ് ഗാര്‍ഡും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കാര്യമായ തിരച്ചില്‍ നടത്താനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....