സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി പഴയരിക്കണ്ടം സ്വദേശി 36 വയസുള്ള റിൻസൺ എന്നയാളാണ് എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡും ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പനംകുട്ടി ഭാഗത്ത് വെച്ചാണ് പ്രതി പിടിയിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ രാജ്‌കുമാർ, അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സേവ്യർ, സിജുമോൻ, ലിജോ, ആൽബിൻ, ഷോബിൻ, ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഷാജി, ഷിജു, മണികണ്ഠൻ, ശശി പി കെ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...