പ്രധാനമന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട്‌ : പ്രധാനമന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ നാലംഗസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. പിടിയിലായത് തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷും കൊല്ലം സ്വദേശി പി.പ്രവീണുമാണ്. ഇവര്‍ വനപാലകരെ കബളിപ്പിച്ച് വയനാട്ടില്‍ സൗജന്യതാമസവും ഭക്ഷണവും തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തിയായിരുന്നു വെട്ടത്തൂരിലെ വനംവകുപ്പ് വാച്ച് ടവറില്‍ ഇവര്‍ താമസം ആരംഭിച്ചത്. സൗജന്യ താമസത്തിന് പുറമേ ഭക്ഷണവും ഇവര്‍ക്ക് വനപാലകര്‍ എത്തിച്ചു നല്‍കിയിരുന്നു. ചെതലയം റേഞ്ചില്‍പ്പെട്ട പെരിക്കലൂര്‍ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ കഴിഞ്ഞ ജൂലൈ 25 മുതല്‍ 29 വരെയാണ് സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരാണെന്നും ഉന്നതബന്ധമുണ്ടെന്നും പറഞ്ഞാണ് ആനുകൂല്യങ്ങള്‍പ്പറ്റിയത്. പട്ടാളത്തില്‍ മേജറാണെന്നും വിവിധ അന്വേഷണങ്ങള്‍ക്കായി എത്തിയതാണെന്നും സംഘം ഉദ്യോഗസ്ഥരെ തെറ്റദ്ധരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...