തിരുവനന്തപുരം : സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വള്ളക്കടവ് സ്വദേശി മുഹമ്മദ് ഷാനവാസിനെ (37) കുത്തിപ്പരിക്കേല്‍പ്പിച്ചു. കേസില്‍ രണ്ടുപേരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പേട്ട സ്വദേശികളായ സൂരജ് (24), ലിജിത്ത് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതകമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ്. ചാക്ക ബൈപാസിലെ മാളിന് സമീപത്തായിരുന്നു അക്രമണം ഉണ്ടായത്. രണ്ടു ഓട്ടോറിക്ഷകളിലായി എത്തിയ പ്രതികള്‍ ഷാനവാസിനെ സ്‌ക്രൂ ഡ്രൈവറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറെ സ്‌ക്രൂഡൈവര്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment