ക്വാറന്റീന്‍ ലംഘനത്തില്‍ കേസുകള്‍ കുറഞ്ഞു ; പോലീസുകാര്‍ക്ക് നിര്‍ബന്ധിത പരിശീലനം വിധിച്ച് കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ എ.എസ്.ഐമാർക്ക് കൂട്ടത്തോടെ നിർബന്ധിത പരിശീലനം. കോവിഡ് ക്വാറന്റീൻ ജോലിയിൽ വീഴ്ച്ച വരുത്തിയതിനാണ് ശിക്ഷ. പത്ത് പേർ ഒരാഴ്ചത്തെ ശാരീരിക പരിശീലനത്തിന് പുറമേ മറ്റ് സ്റ്റേഷനിൽ അധിക ജോലിയും ചെയ്യണം. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റംവരുത്തിയിട്ടും ശിക്ഷിക്കുകയാണെന്ന് പോലീസുകാർ പരാതിപ്പെടുന്നു. എന്നാൽ കോവിഡ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് വകുപ്പുതല നടപടിയെന്നാണ് കമ്മീഷണർ ആർ. ഇളങ്കോ പറയുന്നത്.

ഓരോ പോലീസ് സ്റ്റേഷനുകളിലും ക്വാറന്റീൻ ലംഘനം പരിശോധിക്കാൻ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നോഡൽ ഓഫീസർ ക്വാറന്റീൻ ലംഘനത്തിന്റെ പേരിൽ നിശ്ചിത എണ്ണം കേസുകൾ എടുക്കണം എന്നാണ് കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് കേസുകളുടെ എണ്ണം കുറവ് വന്നവർക്കാണ് ശിക്ഷ. 50 വയസിൽ കുടുതലുള്ളവരടക്കമാണ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ കടുത്ത പരിശീലനം നടത്തുന്നത്. അര മണിക്കൂർ പരിശീലനവും അതിന് ശേഷം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അധികജോലിയും ചെയ്യണമെന്നാണ് വകുപ്പുതല ശിക്ഷാനടപടി.

ക്വാറന്റീൻ ലംഘനത്തിന്റെ പേരിൽ കേസെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസുകാർ പറയുന്നത്. കോവിഡ് മാനദണ്ഡം ആകെ മാറിയതോടെ ജനജീവിതം സാധാരണ രീതിയിലായി വരികയാണ്. ഈ സാഹചര്യത്തിൽ കേസെടുക്കാൻ നിർബന്ധിക്കുന്നത് ശരിയല്ല എന്നാണ് പോലീസുകാർ പറയുന്നത്. പോലീസുകാരുടെ വ്യക്തിഗത ഗ്രൂപ്പുകളിലടക്കം കഴിഞ്ഞ ഏതാനും ദിവസമായി വിഷയം ചർച്ചയാണ്.

പോലീസുകാരുടെ ആത്മവീര്യം പാടെ തകർക്കുന്നതാണ് കമ്മീഷണറുടെ നടപടിയെന്നാണ് വിമർശനം. ക്വാറന്റീമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഈ സാഹചര്യത്തിൽ ക്വാറന്റീൻ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന എ.എസ്.ഐമാർ എടുത്ത കേസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ എങ്ങനെയാണ് നടപ്പാക്കുകയെന്നാണ് പോലീസുകാർ ചോദിക്കുന്നത്.

രണ്ട് മൂന്ന് തവണ മുന്നറിപ്പ് നൽകിയിട്ടും പോലീസുകാർ നടപടി എടുക്കുന്നില്ലെന്നും ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ വീഴ്ചയാണെന്നുമാണ് കമ്മീഷണർ പറയുന്നത്. ഇതിനു മുമ്പ് താക്കീത് നൽകി. എന്നിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. അതുകൊണ്ടാണ് അവർക്കെതിരേ നടപടി സ്വീകരിക്കുന്നത്. ഇതൊരു ശിക്ഷയായി കാണേണ്ടതില്ലെന്നും വകുപ്പ് തല നടപടിയാണെന്നും സിറ്റി പോലീസ് കമ്മീഷണർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...