പുനലൂര്‍: പുനലൂര്‍ – ഗൂരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി പോലീസ് പിടിയില്‍. പ്രദീപ്, മുത്തു എന്നിവരാണ് പോലീസ് പിടിയിലായത്. കേസിലെ പ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാനും യുവതിയില്‍ നിന്ന് അപഹരിച്ച സ്വര്‍ണ മാലയും വളയും വില്‍പ്പന നടത്താനും ഇവരാണ് സഹായിച്ചത്. വര്‍ക്കലയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. റെയില്‍വേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സിഐ കൃസ്പിന്‍ സാമും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പുനലൂര്‍ – ഗൂരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി പോലീസ് പിടിയില്‍
RECENT NEWS
Advertisment