അനാശാസ്യ പ്രവര്‍ത്തനം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചു ; 2 പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അനാശാസ്യ പ്രവര്‍ത്തനം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചു. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. നട്ടെല്ലിനും നെഞ്ചിനും പരിക്കേറ്റ സിപിഎം മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ (42) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ മുന്‍ കണ്‍വീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയില്‍ ടി.എ.സുധീര്‍, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനില്‍ എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

വധശ്രമത്തിനാണ് കേസ്. അഗ്നിരക്ഷാ നിലയത്തിനു പടിഞ്ഞാറുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി ആരോപിച്ച്‌ 6 മാസം മുന്‍പ് നാട്ടുകാര്‍ കെട്ടിടം പൂട്ടിച്ചിരുന്നു. അന്ന് പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ സുധീറും സുനിലും ചേര്‍ന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും അനാശാസ്യ പ്രവര്‍ത്തനം തുടരുകയാണെന്ന് പ്രദേശത്തെ 101 വീട്ടുകാര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നു സിപിഎം പ്രവര്‍ത്തകര്‍ സുധീറിനെ താക്കീത് ചെയ്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ച്‌  ഇന്നലെ രാവിലെ വാനില്‍ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വണ്ടിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റു റോഡില്‍ കിടന്ന സോണിയെ അഗ്നിരക്ഷാ സേനയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു മുന്‍ കണ്‍വീനറുമായ ടി.എ.സുധീറിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് പുറത്താക്കിയത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...