Sunday, April 13, 2025 1:32 pm

ബൈക്കിലിടിച്ച്‌ നിര്‍ത്താതെ പോയ ലോറിയില്‍ ക​ര്‍​ണാ​ട​ക മദ്യം ; ഡ്രൈവറും ക്ലീനറും അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : ബൈ​ക്കി​ലി​ടി​ച്ച്‌ നി​ര്‍​ത്താ​തെ പോ​യ ലോ​റി നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് ഏ​ഴ​ര ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം. ലോ​റി ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും മ​ദ്യ​ല​ഹ​രി​യി​ല്‍​ക്ക​ണ്ട നാ​ട്ടു​കാ​ര്‍ വി​വ​രം നല്‍കിയതി​നെ തു​ട​ര്‍​ന്ന് വ​ട​ക​ര പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ല്‍ നി​ന്നും മ​ദ്യം കണ്ടെത്തി​യ​ത്. ലോ​റി ഡ്രൈ​വ​ര്‍ മ​ഹാ​രാ​ഷ്​​ട്ര സാം​ഗ്ലി സ്വ​ദേ​ശി​ക​ളാ​യ അ​ട്പാ​ടി പി​മ്പാ​രി ബാ​ത്ത് വി​നാ​യ​ക് പ​വാ​ര്‍ (36), സാം​ഗ്ലി തം​ബാ​ബ് ശാ​സ്ത്ര​യി​ല്‍ അ​മി​ത്ത് ച​ന്ദ്ര​കാ​ന്ത് ഷി​ന്‍​ഡെ (20) എ​ന്നി​വ​രെ പോലീ​സ് അറ​സ്​​റ്റ്​ ചെ​യ്തു.

ലോ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ചോ​റോ​ട് മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രെ ഇ​ടി​ച്ച ശേ​ഷം നി​ര്‍​ത്താ​തെ​പോ​യ ലോ​റി നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പു​ഞ്ചി​രി​ മി​ല്ലി​ല്‍​വെ​ച്ച്‌ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോട്ടെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

0
മലപ്പുറം: മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി...

ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച് ബി.ജെ.പി എം.എൽ.എയുടെ മകൻ

0
ഭോപ്പാൽ : മധ്യപ്രദേശിലെ ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച്...

കെഎസ്ആർടിസിയുടെ തിരുവനന്തപുരം – കോഴഞ്ചേരി സ്റ്റേ ബസിൽ ടിക്കറ്റ് ചാർജുകൾ ഡിജിറ്റൽ പേമെന്റിലൂടെ ഇനി...

0
കോഴഞ്ചേരി : കെഎസ്ആർടിസിയുടെ തിരുവനന്തപുരം - കോഴഞ്ചേരി സ്റ്റേ ബസിൽ...

ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ ക​ണ്ടെ​ത്തി

0
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വീ​ട്ടി​ക്കു​ണ്ട് ഉ​ന്ന​തി​ക്ക​ടു​ത്ത് കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം...