ബെംഗളൂരു : സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കര്‍ണാടകയിലെ ബെല്‍ഗാവിലാണ് സംഭവം. സംഭവത്തില്‍ ബെലഗാവ് സ്വദേശികളായ യല്ലപ്പ നായിക്ക്, ദുര്‍ഗേഷ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബെല്‍ഗാവി ജില്ലയിലെ ബൈല്‍ഹോംഗല്‍ താലൂക്കിലെ ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സിറ്റി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അനിഗോളയിലെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. നിലവില്‍ ബെല്‍ഗാവിലെ മാതാപിതാക്കളുടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. എസ്‌ഐ വിത്തല ഹവന്നവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.