ആലപ്പുഴയില്‍ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷനു സമീപമാണ് സംഭവം. ആക്രി പെറുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുമ്പോളി വികസന ജംഗ്ഷനു സമീപമാണ് ജനിച്ചിട്ട് അധിക സമയമാകാത്ത പിഞ്ചുകുഞ്ഞിനെ കണ്ടെത്തുന്നത്. ശരീരത്തില്‍ രക്തത്തിന്റെ അംശമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്തെ കാടുപിടിച്ച പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. ആക്രി പെറുക്കാനെത്തിയ തൊഴിലാളി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും വിളിച്ചുവരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ, രക്തസ്രാവത്തെത്തുടര്‍ന്ന് ഒരു യുവതിയെയും ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ യുവതി കുഞ്ഞിന്റെ അമ്മയാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...