യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കര്‍ണാടകയിലെ ബെല്‍ഗാവിലാണ് സംഭവം. സംഭവത്തില്‍ ബെലഗാവ് സ്വദേശികളായ യല്ലപ്പ നായിക്ക്, ദുര്‍ഗേഷ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബെല്‍ഗാവി ജില്ലയിലെ ബൈല്‍ഹോംഗല്‍ താലൂക്കിലെ ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സിറ്റി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അനിഗോളയിലെ വീട്ടിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. നിലവില്‍ ബെല്‍ഗാവിലെ മാതാപിതാക്കളുടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. എസ്‌ഐ വിത്തല ഹവന്നവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...