എം.ഡി.എം.എ മയക്കു മരുന്നുമായി രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ ആന്റി നര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയില്‍. അമ്പലത്തറ മൂന്നാംവയലിലെ അര്‍ഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ വില്‍പന നടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.ഡി.എം.എയുമായി ഇവര്‍ പിടിയിലായത്. അര്‍ധരാത്രി 12.20ന് ആണ് സംഭവം.

എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ സി.ഐ ജോയി ജോസഫും സംഘവും കാഞ്ഞങ്ങാട് കരുവളത്തു വെച്ചാണ് ഇവരെ പിടികൂടിയത്. ബലേനോ കാറില്‍ വില്‍പ്പനക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, മഞ്ജുനാഥന്‍. വി, മോഹനകുമാര്‍, നിഷാദ് ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...