അയിരൂർ പള്ളി ശതാബ്ദി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്നേഹത്തിൽ ചരിക്കുന്നതിലൂടെ മാത്രമേ ദൈവരാജ്യത്തെ
ശക്തിപ്പെടുത്തുവാൻ കഴിയുകയുള്ളൂവെന്നും
നന്മ പ്രവർത്തിയിലൂടെ സമൂഹത്തെ ഉടച്ചുവാർക്കാൻ മുന്നിട്ടിറങ്ങുന്നതാണ്
ശ്രേഷ്ഠമായ ജീവിതമെന്നും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
അയിരൂര്‍ കാഞ്ഞീറ്റുകര മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും പക്ഷത്ത് ഉറച്ചു നിന്ന ക്രിസ്തുവിനെ ഹൃദയംകൊണ്ട് അറിയുകയും പ്രവൃത്തികൊണ്ട് അനുകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കാപട്യത്തിന് പുറത്ത്
തഴച്ചു വളരുന്ന തിന്മയുടെയും അനീതിയുടെയും സംസ്കാരം അവഗണിക്കപ്പെടണമെന്നും അടിമത്തത്തിന്റെ നുഖം എടുത്തുകളയണമെന്ന
വേദപുസ്തക വാക്യം മുറുകെപ്പിടിക്കണം. സത്യത്തിന്റെയും നീതിയുടെയും പാതയിൽ മുന്നേറുവാൻ ദൈവാലയങ്ങൾ പ്രതിജ്ഞാബദ്ധമാകണം. മനുഷ്യാ നീ മണ്ണാകുന്നു എന്ന വേദപുസ്തക ഉദ്ബോധനം മണ്ണുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ
ആഴം വെളിപ്പെടുത്തുന്നതായി കണക്കാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അയിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത കുറുപ്പ്, ശ്രീകല ഹരികുമാർ, പ്രദീപ് അയിരൂർ, ടി.സി.ഏബ്രഹാം കോർ എപ്പിസ്കോപ്പാ, ഫാ.സാജൻ ടി.ജോൺ, റവ. സാജു സഖറിയ, ഫാ. ടോം മാത്യു തൊടുവോപ്പുഴ ഫാ.ഗീവർഗീസ് സഖറിയ, ഫാ. ബെൻസി മാത്യു, ജോൺ വർഗീസ് മാന്നാക്കുഴിയിൽ, ജയിംസ് എബ്രഹാം, അനീഷ് നിരന്നനിലത്ത്, അജിൻ തായില്ലം എന്നിവർ പ്രസംഗിച്ചു.

വേദ ശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ച ജേക്കബ് വർഗീസ് മാന്നാക്കുഴിയിൽ,
ഇടവക മുൻ ശുശ്രൂഷകൻ വി.ജി. ചാക്കോച്ചൻ വാഴക്കുന്നത്ത്
എന്നിവരെയും വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും 80 വയസ്സ് പൂർത്തിയാക്കിയ ഇടവകാംഗങ്ങളെയും ചടങ്ങില്‍ ആദരിയ്ക്കുകയും അനുമോദിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...