കവണാറ്റിന്‍ കരയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമരകം : കവണാറ്റിന്‍ കരയില്‍ കഴിഞ്ഞ ദിവസം നടന്ന കാറപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നവരില്‍ രണ്ടു പേര്‍ മരിച്ചു. മണിമല പുവത്തോലിയില്‍ തൂങ്കുഴിയില്‍ ഇവാന്‍ (ഒന്നര), മുത്തശ്ശി മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരിച്ചത്. ഇവാന്‍ രാവിലെയും മോളി വൈകുന്നേരത്തോടെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ മാേളിയുടെ മകള്‍ മഞ്ജു (45) മരുമകന്‍ ജിജാേ (46) എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

അര്‍ത്തുങ്കല്‍ പോയി മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച വൈകുന്നേരം 430ന് കവണാറ്റിന്‍ കരയില്‍ വെച്ച്‌ തണല്‍ മരത്തില്‍ ഇടിച്ചാണ് അപകടത്തില്‍ പെട്ടത്. മക്കള്‍ ഇല്ലാതെയുള്ള ജിജോ മഞ്ജു ദമ്പതികളുടെ അനേകവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു വര്‍ഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് മരണപ്പെട്ട ഇവാന്‍. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...