ക്വട്ടേഷന്‍ പണി നടത്തി വരുന്ന ഒന്‍പതംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാ-ക്വട്ടേഷന്‍ പണി നടത്തി വരുന്ന ഒന്‍പതംഗ ഗുണ്ടാസംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളായ ഈ ഗുണ്ടാ സംഘം കായംകുളം ഭാഗത്ത് ഗുണ്ടാ – ക്വട്ടേഷന്‍ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.

പത്തിയൂര്‍ എരുവ ഇല്ലത്ത് പുത്തന്‍ വീട്ടില്‍ (ജിജീസ് വില്ല) തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കതില്‍ വീട്ടില്‍ വിഠോബ ഫൈസല്‍ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളില്‍ വീട്ടില്‍ സമീര്‍ (30), കരുനാഗപ്പള്ളി തൊടിയൂര്‍ ഇടയിലെ വീട്ടില്‍ ഹാഷിര്‍ (32), നൂറനാട് പാലമേല്‍ കുറ്റിപറമ്പില്‍ ഹാഷിം (32), കോമളപുരം എട്ടു കണ്ടത്തില്‍ വീട്ടില്‍ മാട്ട കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ (30), മാവേലിക്കര പല്ലാരിമംഗലം ചാക്കൂര്‍ വീട്ടില്‍ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനത്തില്‍ കുക്കു എന്ന് വിളിക്കുന്ന മനു (28), കായംകുളം വരിക്കപ്പള്ളില്‍ വീട്ടില്‍ ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...