ഡോ. കഫീല്‍ ഖാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡോ. കഫീല്‍ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ ഉമ്മയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഡോ. കഫീല്‍ഖാന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹം ഇപ്പോള്‍ തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലാണ് ഉള്ളത്.’എന്റെ പുസ്തകം ആളുകള്‍ക്ക് എത്തിക്കാന്‍ ഞാന്‍ കേരളത്തിലാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി കുട്ടികളെ ചികിത്സിക്കുന്ന തിരക്കിലാണ്.

സഹിക്കാന്‍ കഴിയുന്നില്ല, എന്റെ 70 കാരിയായ മാതാവിനെ ഭീഷണിപ്പെടുത്തി നിങ്ങള്‍ എന്താണ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നത്? പിടിക്കണോ കൊല്ലണോ? എന്ത് വേണമെങ്കിലും ചെയ്യൂ, പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവള്‍ക്ക് സഹിക്കാന്‍ കഴിയില്ല. കുറച്ച്‌ മനുഷ്യത്വം ബാക്കിയുണ്ടാവണം സര്‍’- അദ്ദേഹം ട്വീറ്റ് ചെയ്തു. ദി ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്ടേഴ്‌സ് മെമ്മൊയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ കൈസിസ് എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ പാന്‍ മാക്മില്ലനാണ്. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ പ്രതിസന്ധിയും അത് നേരിട്ടതിന്റെ ഭാഗമായി കഫീല്‍ ഖാന്‍ നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...