സ്കൂളുകളുടെ പ്രവർത്തനം ; വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ. വെള്ളിയാഴ്ച മുതൽ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുക‌ൾ മാത്രമായിരിക്കും ഓഫ് ലൈനിൽ ഉണ്ടാകുക. ഒന്ന് മുതൽ ഒൻപത് വരെ രണ്ടാഴ്ചയിലേക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും.

ഏതെങ്കിലും ക്ലാസുകളിലോ സ്കൂളിലാകെയോ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ ഹെഡ്മാസ്റ്റർമാർക്ക് തീരുമാനമെടുക്കാം. ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ സൗകര്യം എല്ലാവർക്കും ഉണ്ടെന്ന് സ്കൂളുകൾ ഉറപ്പ് വരുത്തണം. ഓൺലൈൻ പഠന സമയത്തെ വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

കഴിഞ്ഞ കൊവിഡ് അവലോകനയോഗത്തിൽ ഉണ്ടായ തീരുമാനങ്ങളാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പിൽ നിന്നും മാർഗ്ഗനിർദേശങ്ങളായി വന്നിരിക്കുന്നത്. നാളെ വൈകീട്ട് ചേരുന്ന കൊവിഡ് അവലോകനയോഗം നിയന്ത്രണങ്ങൾ കടുപ്പിക്കാനോ ചില ജില്ലകളില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രമേയം

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...