ഓൺലൈനിൽ രാസവസ്‌തുക്കൾ വാങ്ങിയതിന് രണ്ടുപേരെ എൻഐഎ കസ്‌റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : ഓൺലൈനിൽ രാസവസ്‌തുക്കൾ വാങ്ങിയതിന് രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനായാണ് ഇവരെ എൻഐഎ കസ്‌റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ ഓൺലൈനായി രാസവസ്‌തുക്കൾ വാങ്ങിയ മാരിയപ്പനേയും സെന്തിൽകുമാറിനേയും എൻഐഎ ചോദ്യം ചെയ്യുകയാണ്. മാരിയപ്പനെതിരെ നേരത്തെ തന്നെ ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

രണ്ടുപേരും ഓൺലൈൻ വഴിയാണ് പൊട്ടാസ്യം നൈട്രേറ്റ് എന്ന രാസവസ്‌തു ഓർഡർ ചെയ്‌ത്‌ വാങ്ങിയത്. എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോയമ്പത്തൂരിലെ ശരവണംപട്ടി പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പൊട്ടാസ്യം നൈട്രേറ്റ് രാസവസ്‌തുവിന് പുറമെ മറ്റ് ചില രാസവസ്‌തുക്കളും കൂടി അവർ വാങ്ങിയിട്ടുണ്ട്. സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഇവ ഉപയോഗിക്കാമെന്നതിനാൽ മാരിയപ്പനെയും സെന്തിൽകുമാറിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...