ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച ; കണ്ടെത്തിയത്‌ 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും , 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ പിടിയില്‍. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ ഉള്ള മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രാജാസർ-ബിക്കാനീർ റോഡിൽ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 27 ലക്ഷം രൂപയും രണ്ട് കിലോഗ്രാം തൂക്കമുള്ള 20 സ്വർണ ബിസ്‌ക്കറ്റുകളും (ഏകദേശം 1.10 കോടി രൂപ വിലയുള്ള) 15 പവൻ വജ്രാഭരണങ്ങളും (1.25 കോടി രൂപ വിലമതിക്കുന്ന) 18 ലക്ഷം രൂപയും കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുംബൈയിലെ സിയോൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...