ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ല ; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് കല്‍പറ്റ ബൈപ്പാസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. അസിസ്‌റ്റന്‍ഡ് എഞ്ചിനീയറെയും അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെന്‍ഡ് ചെയ്‌തത്‌. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ് നടപടി. ഇതോടൊപ്പം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും പ്രോജക്റ്റ് ഡയറക്‌ടറോടും മന്ത്രി വിശദീകരണവും തേടി. നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്‌ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇറോഡ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് ഡെവലപ്‌മെന്റ് കമ്പനിയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണം ഏറ്റെടുത്തത്. നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കി കരിമ്പട്ടികയില്‍പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...