20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം ​ ഇഡ്ഡലി കച്ചവടക്കാ​രനെ മൂന്നുപേര്‍ ചേര്‍ന്ന്​ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം മൂത്ത് ​ വഴിയോര ഇഡ്ഡലി കച്ചവടക്കാ​രനെ മൂന്നുപേര്‍ ചേര്‍ന്ന്​ മര്‍ദ്ദിച്ച്‌​ കൊലപ്പെടുത്തി. താനെ ജില്ലയിലെ മിറ റോഡിലാണ്​ സംഭവം.സംഭവത്തില്‍ കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല.

26കാരനായ വിരേന്ദ്ര​ യാദവ്​ വഴിയോരത്ത്​ ഇഡ്ഡലി കച്ചവടം നടത്തുന്ന വ്യക്തിയാണ്​. വെള്ളിയാഴ്ച രാവിലെ ഇഡ്ഡലി കഴിക്കാനെത്തിയ മൂന്നംഗ സംഘവും വിരേന്ദ്ര യാദവും തമ്മില്‍ 20 രൂപയെ ചൊല്ലി തര്‍ക്കം മൂത്തു . വാക്കുതര്‍ക്കത്തിനിടെ വിരേന്ദ്ര യാദവിനെ മൂന്നുപേര്‍ ചേര്‍ന്ന്​ മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്​തു. തലയടിച്ച വീണ ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്​ അയച്ചു. മൂ​ന്നുപേര്‍ക്കെതിരെ കൊലപാതകത്തിന്​ കേസെടുത്തു. പ്രതികളെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ​ പൊലീസ്​ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...