പാന്‍ നമ്പറോ ആധാര്‍ നമ്പറോ തൊഴിലുടമയ്ക്ക് നല്‍കിയില്ലെങ്കില്‍  ശമ്പളത്തില്‍നിന്ന് 20 ശതമാനം ആദായ നികുതി ഈടാക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാന്‍ നമ്പറോ ആധാര്‍ നമ്പറോ തൊഴിലുടമയ്ക്ക് നല്‍കിയില്ലെങ്കില്‍ ഇനിമുതല്‍ നിങ്ങളില്‍നിന്ന് 20 ശതമാനം നികുതി ഈടാക്കും.  അതായത് ശമ്പളത്തില്‍നിന്ന് 20 ശതമാനം ആദായ നികുതി (ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവില്‍ പാന്‍ നല്‍കിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാര്‍ നമ്പര്‍ നല്‍കിയാലും മതി.

പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സര്‍ക്കുലറിലാണ് ആധാര്‍കൂടി നിര്‍ബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  ആദായ നികുതി പരിധിക്കുതാഴെയാണെങ്കില്‍ ആധാര്‍ നല്‍കിയില്ലെങ്കിലും നിങ്ങളില്‍നിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല.  പാന്‍ ഇല്ലാത്തവര്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ബജറ്റില്‍ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാര്‍  നമ്പര്‍ നല്‍കുന്നവര്‍ക്ക് നികുതിവകുപ്പ് പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അപേക്ഷിക്കാതെതന്നെ നല്‍കിയിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...